കുറവിലങ്ങാട്:- കുറവിലങ്ങാട് സബ് ജില്ലാ ശാസ്ത്രോത്സവം 2016 ഒക്ടോബർ 25,26,27 തീയതികളിലായി കുര്യനാട് സെന്റ് ആൻസ് എച്ച് എസ് എസ്സിൽ വച്ച് നടത്തപ്പെടുന്നു. പ്രസ്തുത ശാസ്ത്രോത്സവത്തിന്റെ ഭാഗമായി കുറവിലങ്ങാട് സബ് ജില്ലയിലെ സ്കൂൾ കുട്ടികൾക്കായി ശാസ്ത്രോത്സവം ലോഗോ നിർമാണ മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിനായുള്ള ലോഗോകൾ സ്കൂൾ മേലധികാരിയുടെ സാക്ഷ്യപത്രത്തോടൊപ്പം 17-ാം തിയതി (തിങ്കൾ) നാല് മണിക്ക് മുൻപായി കൺവീനർ, ശാസ്ത്രോത്സവം 2016, സെന്റ് ആൻസ് എച്ച് എസ് എസ് കുര്യനാട് എന്ന വിലാസത്തിൽ ലഭിക്കത്തക്കവിധം അയക്കേണ്ടതാണ്.